Harvest Festival -Gloria 2021 -Logo /Brochure /Promo video are Released


Nov 30,-0001

Harvest Festival -Gloria 2021 -Logo /Brochure /Promo video are Released

Harvest Festival -Gloria 2021

ആദ്യഫല സമർപ്പണത്തിന്റെയും, സ്തോത്രാർപ്പണത്തിന്റെയും പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ച് ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ  ഗ്ലോറിയ 2021 ന്റെ ഉദ്ഘാടനം ഇന്ന് വിശുദ്ധ കുർബാനാന്തരം  നടത്തപ്പെട്ടു.

അമ്പതാം ദേശീയദിനമാഘോഷിക്കുന്ന UAE യോടുള്ള ആദരവും സ്നേഹവും അടിവരയിട്ടുറപ്പിച്ചുകൊണ്ട്, 50 YEARS OF PEERLESS ACCOMPLISHMENTS - SALUTE TO UAE , THE HAVEN OF PEACE, PROSPERITY, TOLERANCE AND FRATERNITY എന്ന ആപ്തവാക്യത്തിലൂന്നിയാണ്   ഗ്ലോറിയ 2021 ന്റെ പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ഗ്ലോറിയ 2021 ന്റെ ലോഗോ റിലീസ്, നമ്മുടെ ഇടവകയിലെ സീനിയർ അംഗമായ ശ്രീ.രാജു വേങ്ങയിൽ വർഗീസ്‌,  ബ്രോഷർ റിലീസ് Tyre Care Plus മാനേജിങ് ഡയറക്ടറും, ബ്രഹ്മവാർ ഭദ്രാസന അസംബ്ലി മെമ്പറുമായ ശ്രീ നൈനാൻ ഡാനിയേൽ,  പ്രമോ വീഡിയോ റിലീസ് Al Wedad Electro Mechanical,Grand Malabar restaurant എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായ നമ്മുടെ ഇടവകാംഗം  ശ്രീ. ഷിജി സക്കറിയ എന്നിവർ നിർവഹിച്ചു.

ഇടവകയിലെ ആബാലവൃദ്ധം ജനങ്ങൾ ഒത്തുചേർന്ന് നടത്തിയിരുന്ന  കഴിഞ്ഞ കാലങ്ങളിലെ ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ  ദീപ്ത സ്മരണകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന  ഇടവക ജനങ്ങളായ നമ്മൾ ഓരോരുത്തരും ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുൽസവം, Gloria 2021, വിജയകരമാക്കി തീർക്കുവാൻ സഹകരിക്കണമെന്ന് വികാരി റവ.ഫാ. എൽദോ എം. പോൾ അഭ്യർത്ഥിച്ചു.

ക്രിസ്തു സ്നേഹത്തിൽ

ജോൺസൺ കാട്ടൂർ
കത്തീഡ്രൽ സെക്രട്ടറി
24-09-2021