നമ്മുടെ ഇടവകയുടെ നിയുക്ത വികാരി Rev.Fr.Eldo M. Paul കത്തീഡ്രലിൽ എത്തിച്ചേർന്നു


Nov 30,-0001

നമ്മുടെ ഇടവകയുടെ നിയുക്ത വികാരി Rev.Fr.Eldo M. Paul കത്തീഡ്രലിൽ എത്തിച്ചേർന്നു

t.George Orthodox Cathedral, Abu Dhabi
————————————————
20 April 2021, 8.30 PM
————————————————
കർത്താവിൽ പ്രീയരെ,

ദൈവകൃപയാൽ നമ്മുടെ ഇടവകയുടെ നിയുക്ത വികാരി Rev.Fr.Eldo M. Paul ഇപ്പോൾ കത്തീഡ്രലിൽ എത്തിച്ചേർന്നു.

വൈകിട്ട് 6.30 ന് ഇടവക വികാരി Rev.Fr.Benny Mathew, ട്രസ്റ്റി, സെക്രട്ടറി, ജോ.ട്രസ്റ്റി, ജോ.സെക്രട്ടറി, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ദുബായ് സെന്റ്.തോമസ് കത്തീഡ്രലിൽ നിന്നും നിയുക്ത വികാരിയെ സ്വീകരിച്ചു അബുദാബിയിലേക്ക് അനുഗമിച്ചു. ദുബായ് സെന്റ്.തോമസ് കത്തീഡ്രൽ വികാരി Rev.Fr.Binish Babu, ഇടവക ഭാരവാഹികൾ എന്നിവരും സന്നിഹിതർ ആയിരുന്നു.

ഭദ്രാസന മെത്രാപ്പോലീത്താ അഭി.യാക്കോബ് മാർ ഏലിയാസ് തിരുമേനിയുടെ കൽപ്പനയനുസരിച്ച് ബഹുമാനപ്പെട്ട എൽദോഅച്ചൻ ചുമതലയേൽക്കുകയും മെയ് മാസത്തിൽ ബഹുമാനപ്പെട്ട ബെന്നിയച്ചൻ മംഗലാപുരത്തേക്ക് മടങ്ങുകയും ചെയ്യും.

സ്നേഹാദരവുകളോടെ,

ജോൺസൺ കാട്ടൂർ
കത്തീഡ്രൽ സെക്രട്ടറി