St. George Orthodox Cathedral Abu Dhabi

കുടുംബ സംഗമം 2017 ( Family Meet ) ഒക്ടോബർ 13 വെള്ളിയാഴ്ച.

Oct 11,2017

ഈ വർഷത്തെ കുടുംബ സംഗമം അടുത്ത വെള്ളിയാഴ്ച ( ഒക്ടോബർ 13 ) വിശുദ്ധ കുർബ്ബാനന്തരം രാവിലെ പതിനൊന്നു മണിമുതൽ വൈകുന്നേരം നാലുമണിവരെ നടത്തുന്നു, 14 തീയതി ശനിയാഴ്ച രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ കുട്ടികൾക്ക് മാത്രമായി academic excellence, life skills education, child abuse എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നടത്തുന്നു. കൂടാതെ ഒക്ടോബർ 14 ശനിമുതൽ 21 ശനി വരെ കൗൺസിലിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത് പ്രശസ്ത സൈക്കോളജിസ്റ്റും കൗൺസിലറുമായ ശ്രീമതി മായ സൂസൻ ജേക്കബ് ആണ്. കോട്ടയം ഗിരിദീപം ബഥനി സ്കൂളിലെ Counselling Psychologist ആയി ഇപ്പോൾ സേവനം അനുഷ്ടിക്കുന്നു. കൂടാതെ ഓർത്തോഡോക്സ് തിയോളജിക്കൽ സെമിനാരി കോട്ടയം, മാവേലിക്കര ഭദ്രാസനം, ശ്രീ ബുദ്ധ സെൻട്രൽ സ്കൂൾ നൂറനാട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റി ആയും സേവനം അനുഷ്ഠിക്കുന്നു.

കൗൺസിലിംഗ് രംഗത്തെ പ്രഗത്ഭയായ ശ്രീമതി മായാ സൂസന്റെ സാന്നിധ്യം പരമാവധി പ്രയോജനപ്പെടുത്തുവാൻ ഇടവക ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഗൾഫിലെ ജീവിത സാഹചര്യവും നമ്മുടെ കുടുംബ പശ്ചാത്തലവും നന്നായി മനസ്സിലാക്കിയിട്ടുള്ള ശ്രീമതി മായ സൂസന്റെ ക്ലാസ്സുകളും കൗൺസിലിംഗും ഏറെ പ്രയോജനകരമായിരിക്കും എന്നത് തർക്കമറ്റ കാര്യമാണ്. കൗണ്സിലിംഗ് ആവശ്യമുള്ളവർ ശീമതി മായ സൂസനെ നേരിട്ട് വിളിച്ച് മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് കൗണ്സിലിംഗ് നടത്താവുന്ന തരത്തിലാണ് കൗണ്സിലിംഗ് സെക്ഷൻ ക്രമീകരിച്ചിട്ടുള്ളത്. വിളിക്കേണ്ട നമ്പർ പള്ളി നോട്ടീസ് ബോർഡിൽ ലഭ്യമാണ്. കുടുംബ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ പള്ളി ഓഫിസിൽ നേരിട്ടെത്തിയോ കത്തീഡ്രൽ ഫേസ് ബുക്ക് പേജ് , മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ സന്ദർശിച്ച് ഓൺലൈൻ രെജിസ്ട്രേഷൻ വഴിയോ രെജിസ്റ്റർ ചെയ്യേണ്ടതാകുന്നു.