OBITUARY Mr.T G VARGHESE


Feb 18,2020

OBITUARY Mr.T G VARGHESE

നമ്മുടെ മുൻ ഇടവകാംഗവും കത്തീഡ്രലിന്റെ അനുദിന കാര്യങ്ങളിൽ സജീവ വ്യക്തിത്വവും ആയിരുന്ന,  തിരുവനന്തപുരം ആക്കുളം പുലയനാർക്കോട്ട തോട്ടുമുക്കത്തു വീട്ടിൽ റ്റി. ജി. വർഗീസ്‌ (ജേസി) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാരശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും,  തുടർന്ന്  കുമാരപുരം സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം മലമുകൾ  സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കപ്പെടുന്നതും ആയിരിക്കും.

  ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഏലിയാസ് തിരുമേനിയോടും വന്ദ്യ വൈദികരോടുമൊപ്പം കത്തീഡ്രൽ മാനേജിങ് കമ്മിറ്റിയും പരേതന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ദൈവംതമ്പുരാൻ,  പരേതന്റെ ആത്മാവിനു നിത്യശാന്തി കൊടുക്കുകയും അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ അദ്ദേഹത്തെ വിശ്രമിപ്പിക്കുകയും  തന്റെ രണ്ടാമത്തെ എഴുന്നെള്ളത്തിൽ സ്വർഗീയ മാലാഖമാരുടെ ഗണങ്ങളോട് കൂടെ സ്തുതിച്ചു വാഴ്ത്തുവാനുള്ള കൃപ നൽകുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,
ഇടവകക്കുവേണ്ടി,

കത്തീഡ്രൽ സെക്രട്ടറി