സെന്റ് ബേസിൽ ഗോസ്പൽ ടീം : ഗാന ശുശ്രൂഷയും വചന ഘോഷണവും .


Nov 30,-0001

സെന്റ് ബേസിൽ ഗോസ്പൽ ടീം : ഗാന ശുശ്രൂഷയും വചന ഘോഷണവും .

കർത്താവിൽ പ്രിയരേ !

ജീവിതമാകുന്ന യാത്രയിൽ ലഭ്യമാകുന്ന ആത്മീക അവസരങ്ങൾ നഷ്ടപ്പെടുത്താതെ ഈ  വലിയ നോമ്പിൽ നമ്മൾക്ക് ലഭ്യമായിരിക്കുന്ന ആത്മീയ ദൂത് കേൾക്കുവാനും അത് നമ്മുടെ ജീവിതത്തെ പരിപോഷപ്പെടുത്തുവാനുമായി സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നമ്മുടെ സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സെന്റ് ബേസിൽ ഗോസ്പൽ ടീം അംഗങ്ങളുടെ ഗാന ശുശ്രൂഷയും,വചന ഘോഷണവും ഈ മാസം  17-ാം തീയതി മുതൽ ഇരുപതാം തീയതി വരെ നമ്മുടെ ദൈവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളും ഈ വചന പ്രഘോഷണ ശുശ്രൂഷയിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണം എന്ന് താല്പര്യപ്പെടുന്നു.


I. Thomas
Cathedral Secretary