6th Sunday Of Great Lent 2024 (Samyo Sunday) Catholicate Day 2024


Nov 30,-0001

6th Sunday Of Great Lent 2024 (Samyo Sunday) Catholicate Day 2024

വലിയ നോമ്പിലെ ആറാം ഞായറാഴ്ച (സമ്യോ ഞായറാഴ്‌ച) , 2024 മാർച്ച് മാസം 17ഴാം തീയതി അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാദിനം ആഘോഷിക്കുന്നു. 

രാവിലെ 6:35ന് പതാക ഉയർത്തൽ,
തുടർന്ന് 7:30ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട വികാരി അച്ഛന്മാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാതോലിക്കാദിന പ്രതിജ്ഞ, കാതോലിക്കാ മംഗളഗാനം എന്നിവയ്ക്ക് ശേഷം റാലി ഉണ്ടായിരിക്കുന്നതാണ്...


 പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭയുടെ ശ്ലൈഹീക പാരമ്പര്യവും വിശ്വാസവും നിലനിർത്തുവാനും വരും തലമുറകളിലേയ്ക്ക് സംവേദിപ്പിക്കുവാനും ഈ അവസരം പ്രയോജന പ്പെടുത്തണം. പൗരസ്ത്യ കാതോലിക്കേറ്റിലും മലങ്കര സഭയുടെ സ്വയ ശീർഷകത്വത്തിലും ഭരണഘടനയിലും നമുക്ക് അഭിമാനിക്കാം. സഭാദിനത്തിന്റെ അർത്ഥവത്തായ ആചരണത്തിൽ ഏവരേയും ആദരപൂർവ്വം ക്ഷണിക്കുന്നു.